ധർമ്മശാലയിൽ നിന്ന് യൂനിവേഴ്സിറ്റി റോഡിലേക്ക് അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യം; ജൂലൈ 1മുതൽ അഞ്ചാംപീടിക ചെറുകുന്ന് റൂട്ടിലുള്ള ബസ് സർവ്വീസ് നിർത്തിവെക്കും
കണ്ണൂർ : ധർമ്മശാലയിൽ നിന്ന് യൂനിവേഴ്സിറ്റി റോഡിലേക്ക് ബസുകൾക്ക് പ്രവേശിക്കാവുന്ന രീതിയിൽ അടിപ്പാത നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ജൂലൈ 1മുതൽ അഞ്ചാംപീടിക ചെറുകുന്ന് റൂട്ടിലുള്ള ബസ് സർവ്വീസ് നിർത്തിവെക്കാൻ തൊഴിലാളി സംഘടനകളുടെയും ബസ് ഉടമസ്ഥരുടെയും സംയുക്ത യോഗം തീരുമാനിച്ചു. അടിപ്പാതയില്ലാത്തതിനാൽ ബസുകൾ ഏറെ ദൂരം ചുറ്റി സഞ്ചരിച്ചാണ് യൂനിവേഴ്സിറ്റി റോഡിൽ പ്രവേശിക്കുന്നത്. സമയനഷ്ടവും ഇന്ധന നഷ്ടവും സഹിച്ച് ട്രിപ്പ് മുന്നോട്ട് കൊണ്ട് പോകാനക്കില്ലെന്നും ബസ് ഉടമകളും തൊഴിലാളികളും പറയുന്നത്. എം.എൽ എ, എം.പി, ദേശീയപാതാ വിഭാഗത്തിലും നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് സർവീസ് നിർത്തിവയ്ക്കാൻ തീരുമാനിച്ചത്.