കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്ത ഓട്ടോ ഡ്രൈവർ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു
കണ്ണൂർ : കണ്ണൂർ ടൗൺ പോലീസ് കസ്റ്റഡിയിൽ എടുത്ത ഓട്ടോ ഡ്രൈവർ സ്റ്റേഷനിൽ കുഴഞ്ഞുവീണ് മരിച്ചു. ചിറക്കൽ അരയമ്പേത്ത് കടയത്തി ഹൗസിൽ തൈക്കണ്ടി സൂരജ് (47) ആണ് മരിച്ചത്. കണ്ണൂര്‍ ടൗൺ പൊലീസ് ഇന്നലെ രാത്രിയാണ് പളളിക്കുന്നിൽ നിന്ന് സൂരജിനെ കസ്റ്റഡിയിലെടുത്തത്. വീട്ടിൽ കയറി ബഹളമുണ്ടാക്കിയതിനെ തുടർന്ന് നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് സൂരജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കുഴഞ്ഞ് വീണയുടൻ പോലീസ് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 11.30 ഓടെ മരണപ്പെട്ടു.