കനത്ത മഴയിൽ പാപ്പിനിശ്ശേരി പട്ടികജാതി നഗർ പഞ്ചായത്ത് റോഡ് വെള്ളത്തിനടിയിലായി
പാപ്പിനിശ്ശേരി : കനത്ത മഴയിൽ പാപ്പിനിശ്ശേരി പട്ടികജാതിനഗർ പഞ്ചായത്ത് റോഡ് വെള്ളത്തിനടിയിലായി. സ്കൂൾ വിദ്യാർഥികളടക്കം നൂറുകണക്കിനാളുകൾ ദേശീയ പാതയിലേക്ക് എത്തിച്ചേരാൻ ആശ്രയിക്കുന്ന പ്രധാന റോഡിലാണ് ചെളിവെള്ളം കെട്ടിക്കിടക്കുന്നത്. റോഡ് പോലും തിരിച്ചറിയാനാകാത്ത നിലയിലാണ് നിലവിൽ വെള്ളം നിറഞ്ഞത്. ഇതോടെ കാൽന ടയാത്രയും വാഹനഗതാഗതവും ദുഷ്കരമായി യിരിക്കുകയാണ്. മഴവെള്ളം ഒഴുകിപ്പോകാതെ മാലിന്യം കെട്ടിക്കിടക്കുന്നതിനാൽ സമീപ വാസികൾക്ക് ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന അശങ്കയിലാണ് നാട്ടുകാർ.
ടാക്സി സ്റ്റാൻഡ്, മാവേലി സ്റ്റോർ, വിവിധ കടകൾ എന്നിവിടങ്ങളിൽ എത്തണമെങ്കിൽ ചെളിവെള്ളം നീന്തിക്കയറേണ്ട അവസ്ഥയാണ്. കടകളിലേക്ക് സാധനങ്ങൾ വാങ്ങാൻ പോലും ആൾക്കാർ പ്രയാസ പ്പെടുന്നതായി വ്യാപാരികൾ പറയുന്നു. പാപ്പിനിശ്ശേരി പഞ്ചായത്ത് ഓഫിസിന് സമീപം വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നത് പരിഹരിക്കാൻ അധികൃതർ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.