ആമയിഴഞ്ചാൻ തോട് അപകടം; റോബോട്ടിക് പരിശോധനയില്‍ നിര്‍ണായക വിവരം കണ്ടെത്തിയതായി സൂചന
തിരുവനന്തപുരം : തമ്പാനൂരില്‍ ആമയിഴഞ്ചാന്‍ തോട് വൃത്തി യാക്കുന്നതിനിടെ കാണാതായ ജോയിക്കായി നടത്തിയ റോബോട്ടിക് പരിശോധനയില്‍ നിര്‍ണായക വിവരം കണ്ടെത്തിയതായി സൂചന. മനുഷ്യ ശരീരത്തിന്റെ ഭാഗം കണ്ടെന്നാണ് വിവരം. ദൃശ്യങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തുകയാണ് അധികൃതര്‍. റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോ ടെയുള്ള സ്കൂബ ടീമിന്റെ പരിശോധന യിലാണ് നിര്‍ണായക ദൃശ്യങ്ങള്‍ ലഭിച്ചത്. നൈറ്റ് വിഷന്‍ ക്യാമറയുള്ള റോബോട്ടിക് സാങ്കേതിക വിദ്യ പ്രധാന ടണലിലേക്ക് ഇറക്കിയായിരുന്നു പരിശോധന. ക്യാമറയുടെ സഹായത്തോടെ പുറത്തുനിന്നാണ് ടണലിനകത്തെ ദൃശ്യങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നത്. റോബോട്ടിക് പരിശോധനയില്‍ വ്യക്തത വരുത്താന്‍ സ്കൂബാ ടീം ടണലിന് അകത്തേക്ക് പ്രവേശിച്ചു. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ അവ്യക്തമാണ്. അതിനാല്‍ ശരീര ഭാഗങ്ങള്‍ തന്നെയാണോ ഇതെന്ന് ഉറപ്പിക്കാനായിട്ടില്ല. ഇതിനാലാണ് കൂടുതല്‍ സ്കൂബാ ടീം ടണലിലേക്ക് ഇറങ്ങിയത്.