കെ എസ് എസ് പി എ സംസ്ഥാന ജനറൽ സിക്രട്ടറിയായിരുന്ന കെ. വിക്രമൻ നായരെ അനുസ്മരിച്ചു
കണ്ണൂർ : അധ്യാപക സംഘടനാ നേതാവും കെ എസ് എസ് പി എ സംസ്ഥാന ജനറൽ സിക്രട്ടറിയുമായിരുന്ന കെ വിക്രമൻ നായരെ കെ എസ് എസ് പി എ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. കൃഷ്ണൻ നമ്പൂതിരി മാസ്റ്ററുടെ അധ്യക്ഷതയിൽ എം പി കൃഷ്ണദാസ്(ജില്ലാ ട്രഷറർ) ഉദ്ഘാടനം ചെയ്തു കെ കൃഷ്ണൻ മാസ്റ്റർ മുഖ്യഭാഷണം നടത്തി. കെ പി കെ കുട്ടികൃഷ്ണൻ, സിടി സുരേന്ദ്രൻ, നാരായണൻ കൊയിറ്റി പ്രേമവല്ലിടീച്ചർ, എൻ തമ്പാൻ എന്നിവർ സംസാരിച്ചു.