കലിതുള്ളി മഴ; സംസ്ഥാനത്ത് മഴരൂക്ഷമായതോടെ പലയിടങ്ങളിലും കനത്ത നാശനഷ്ടം
കണ്ണൂർ : കലിതുള്ളി മഴ. സംസ്ഥാനത്ത് മഴരൂക്ഷമായതോടെ പലയിടങ്ങളിലും കനത്ത നാശനഷ്ടം. വടക്കൻ ജില്ലകളിലാണ് മഴക്കടുതി രൂക്ഷമായത്. കണ്ണൂരിൽ കനത്ത കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കണ്ണൂർ ജില്ലയിൽ കനത്ത മഴ തുടരുന്നു. മലയോര മേഖലയിൽ പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് ഇരിട്ടി തളിപ്പറമ്പ് സംസ്ഥാന പാതയിലും, തലശ്ശേരി മട്ടന്നൂർ അന്തർ സംസ്ഥാന പാതയിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പൊടിക്കൊളം പരിപ്പായി, പെരുവമ്പ എന്നിവിടങ്ങളിൽ ആണ് വെള്ളം കയറിയത്. മലയോര മേഖലയിലെ പല പാലങ്ങളും വെള്ളത്തിനടിയിലായി. ചെറുകുന്ന് തറ അമ്പലം റോഡിൽ വെള്ളക്കെട്ട് രൂക്ഷമായി.