ശിശുദിനത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ നല്കി ശിശു സൗഹൃദ പോലീസ്
കണ്ണൂർ : കണ്ണൂർ ജില്ലാ ശിശു സൗഹൃദ പോലീസ് കേന്ദ്രം കണ്ണൂർ നോർത്ത് ലയൺസ് ക്ലബ്ബുമായി സഹകരിച്ച് ദൈവത്താർ കണ്ടി ഗവ: യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറി. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്പെക്ടർ ശ്രീ ഷഹീഷ് കെ.കെ ഉദ്ഘാടനം ചെയ്തു. ശ്രീ രാജേഷ് പ്രേം സ്വാഗതം പറഞ്ഞു. ഹെഡ്മാസ്റ്റർ മനോജ് ചാത്തോത്ത് അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ഹുമയൂൺ ജില്ലാ ശിശു സൗഹൃദ പോലീസ് കേന്ദ്രം കോർഡിനേറ്റർ ശ്രീ.പി. സുനോജ് കുമാർ ജനമൈത്രി പോലീസ് കോർഡിനേറ്റർ ശ്രീ വിജേഷ് സി ലയൺസ് ക്ലബ്ബ് മുൻ പ്രസിഡന്റ് ശ്രീ മനോജ് കുമാർ മുഹമ്മദ് റാസി പി എന്നിവർ സംസാരിച്ചു.