കെ എസ് ടി പി റോഡിൽ താവം പ്രീമിയർ പ്ലൈവുഡ് ബസ്സ് സ്റ്റോപ്പിന് സമീപം റോഡിൽ വെള്ളക്കെട്ട് രൂക്ഷം
പഴയങ്ങാടി : കെ എസ് ടി പി റോഡിൽ താവം പ്രീമിയർ പ്ലൈവുഡ് ബസ്സ് സ്റ്റോപ്പിന് സമീപം റോഡിൽ വെള്ളക്കെട്ട് രൂക്ഷം. ദുരിതം പേറി താവം നിവാസികൾ. പ്രതിഷേധം വ്യാപകം. കോടികൾ ചെലവഴിച്ചു അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച റോഡിൽ ഡ്രൈനേജ് നിർമിക്കാത്തതാണ് വെള്ളക്കെട്ടിന് കാരണം. ചെറിയ മഴ പെയ്താൽ തന്നെ റോഡിൽ വെള്ളം നിറയും. താവം വേട്ടക്കൊരുമകൻ ക്ഷേത്രം റോഡിലും വെള്ളം കെട്ടിനിൽക്കും .ഇത് കാൽനട യാത്രക്കാർക്ക് ഏറെ ദുരിതം സൃഷ്ടിക്കുന്നു. റോഡരികിൽ വെള്ളം കെട്ടിനിൽക്കുന്നത് ഇവിടെ പെട്ടിക്കട നടത്തുന്ന ഭിന്നശേഷിക്കാരനായ യുവാവിനും ദുരിതമാകുന്നു. പ്രദേശത്ത് ഡ്രൈനേജ് നിർമ്മിക്കാൻ നടപടിവേണം എന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.