
യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ റീജിയണൽ ചെയർമാനായ കെ രഞ്ചിത് കുമാറിന്റെ സ്ഥാനാരോഹണ ചടങ്ങ് 16ന് നടക്കും
കണ്ണൂർ : സാമൂഹ്യ സേവന രംഗത്ത് രൂപം കൊണ്ട യങ്ങ് മൈൻഡ്സ് ഇന്റർനാഷണൽ റീജിയണൽ ചെയർമാനായ കെ രഞ്ചിത് കുമാറിന്റെ സ്ഥാനാരോഹണ ചടങ്ങ് 16 ന് 5 മണിക്ക് റോയൽ ഒമേഴ്സ് ഹോട്ടലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സംഘടനയുടെ ഇന്റർനാഷണൽ പ്രസിഡണ്ട്ഡോ.കെ സി സാമുവൽ പരിപാടി ഉൽഘാടനം ചെയ്യും.തൃശൂർ മുതൽ മംഗലാപുരം വരെ യുള്ള റീജിണൽ 3 ന്റെ ആദ്യത്തെ റീജിണൽ ചെയർമാനായാണ് രഞ്ചിത്ത്കുമാർ ചുമതലയേൽക്കുന്നത്. നിലവിൽ റീജിയനിൽ 50 ക്ലബ്ബുകാണുള്ളത്. അത് 100 ക്ളബ്ബാക്കാനാണ് തീരുമാനം. ഈ വർഷം ഒന്നര കോടി രൂപയുടെ സാമൂഹിക സേവന പ്രവർത്തനങ്ങളാണ് സംഘടന ലക്ഷ്യമിടുന്നത്. വാർത്താ സമ്മേളനത്തിൽ റീജിയണൽ ചെയർമാൻ കെ രഞ്ചിത്കുമാർ, ടി കെ രമേശ് കുമാർ, സി വി ഹരിഭാസ്, രാജേഷ് ഗോപാൽ, നാസിർ അരിങ്ങോട്ട് എന്നിവർ പങ്കെടുത്തു.