വിഴിഞ്ഞം കൊണ്ടുവന്നത് ഉമ്മൻ ചാണ്ടിയെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ
കണ്ണൂർ : വിഴിഞ്ഞം കൊണ്ടുവന്നത് ഉമ്മൻ ചാണ്ടിയെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. വിഴിഞ്ഞം ഉമ്മൻ ചാണ്ടിയുടെ കുഞ്ഞാണ്. ആരോപണം ഉന്നയിച്ച് പദ്ധതിയിൽ നിന്ന് ഒഴിവാക്കിപ്പിക്കാൻ ശ്രമിച്ചു എന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ഉദ്ലാടനത്തിന് ക്ഷണിക്കാത്തത് പ്രതിഷേധാർഹമെന്നും എം.എം ഹസൻ കണ്ണൂരിൽ പറഞ്ഞു. കണ്ണൂരിലെ മാർക്കിസ്റ്റ് പാർട്ടി തസ്ക്കരസംഘങ്ങളുടെ താവളമായി മാറിയെന്നും ഹസൻ ആരോപിച്ചു.
കണ്ണൂർ പ്രവർത്തന ശൈലി മറ്റു ജില്ലകളിലേക്ക് വ്യാപിക്കുകയാണ്. പത്തനംതിട്ടയിൽ ലഹരി മാഫിയയെ പാർട്ടിയിലേക്ക് സ്വീകരിച്ചത് അതാണ്. ഇടതു മുന്നണി സർക്കാരിൻ്റെ അഴിമതിയുടെ ഒടുവിലത്തെ ഉദാഹരണമാണ് പി എസ് സി കോഴ. മന്ത്രി റിയാസിനെതിരെയാണ് ആരോപണം ഉയർന്നത്. പൊലീസ് കേസ്സെടുക്കാത്തതിൽ ദുരൂഹതയുണ്ട്. ആരോപണമുന്നയിച്ചത് പ്രതിപക്ഷ നേതാവൊ, കോൺഗ്രസ്സൊ അല്ലെന്നും ഹസൻ കണ്ണൂരിൽ പറഞ്ഞു.