ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ നാൽപ്പതാം കണ്ണൂർ ജില്ലാ സമ്മേളനം 2024 നവംബർ 12,13 തീയ്യതികളിൽ പഴയങ്ങാടിയിൽ നടക്കും
പഴയങ്ങാടി : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസ്സോസിയേഷൻ നാൽപ്പതാം കണ്ണൂർ ജില്ലാ സമ്മേളനം 2024 നവംബർ 12,13 തീയ്യതികളിൽ പഴയങ്ങാടിയിൽ നടക്കും. സ്വാഗതസംഘം രൂപീകരണം യോഗം പഴയങ്ങാടി വ്യാപാര ഭവനിൽ കല്യാശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. എ കെ പി എ കണ്ണൂർ ജില്ലാ സമ്മേളനത്തിന് ഇത്തവണ പഴയങ്ങാടിയിൽ വേദി ഒരുങ്ങുകയാണ്. സമ്മേളനം വിജയിപ്പിക്കാനുളള സ്വാഗത സംഘം രൂപികരണം പഴയങ്ങാടി വ്യാപാര ഭവനിൽ നടന്നു. എകെ പി എ ജില്ലാ പ്രസിഡണ്ട് ഷിബുരാജ് അധ്യക്ഷത വഹിച്ചു. കല്യാശ്ശേരി ബ്ലോക്ക് പ്രസിഡണ്ട് പി പി ഷാജിർ ഉദ്ഘാടനം ചെയ്തു. ജില്ലാ സമ്മേളന പോസ്റ്റർപ്രകാശനം എ കെ പി എ സംസ്ഥാന ട്രഷറർ ഉണ്ണി കൂവോട് നിർവ്വഹിച്ചു. സംസ്ഥാന സിക്രട്ടറി ഹരീഷ് പാലക്കുന്ന്, എംപി ഉണ്ണികൃഷ്ണൻ, എസ്സ് കെ പി സക്കരിയ, പത്മനാഭൻ, എം ടി നാസർ, പ്രജിത്ത് കണ്ണൂർ പി പി ജയകുമാർ, കനക സുരേഷ്, മനോജ് കാത്തിക, രഞ്ചിത്ത്കുമാർ, വിതിലേഷ് അനുരാഗ്, സുനിൽ വടക്കുമ്പാട് എന്നിവർ സംസാരിച്ചു.