വിശ്രമിക്കാൻ ‘കനിവിടം’ ഒരുക്കി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്
പരിയാരം : കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിൽ ചികിത്സതേടി എത്തുന്നവർക്കായുള്ള വിശ്രമസ്ഥലം ‘കനിവിടം’ എം. വിജിൻ എം.എൽ.എ. ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അധ്യക്ഷതവഹിച്ചു. പൊതുമരാമത്ത് വകുപ്പ് അസി. എക്സിക്യൂട്ടീവ് എൻജിനീയർ കെ. ആശിഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റ് സനൂപ് മോഹനൻ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്തംഗം എം.പി. മധു, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എ. കോമളവല്ലി, ഔഷധി ഡയറക്ടർ ബോർഡ് അംഗം കെ. പദ്മനാഭൻ, മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. കെ.പി. ഷീബാ ദാമോദർ, സൂപ്രണ്ട് ഡോ. കെ. സുദീപ്, ആർക്കിടെക്ട് പ്രവീൺ ചന്ദ്ര, പി.പി. ദാമോദരൻ, ഗവ. ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. പി. സജി, ഡോ. ജ്യോതി, ആർ.എം.ഒ. ഡോ. എസ്.എം. സരിൻ എന്നിവർ സംസാരിച്ചു. എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 30 ലക്ഷം രൂപ ഉപയോഗിച്ചാണ് ‘കനിവിടം’ നിർമിച്ചത്.