സ്വയം പ്രതിരോധ പരിശീലനവും ബോധവത്കരണവും
തളിപ്പറമ്പ : കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തോടനു ബന്ധിച്ച് തളിപ്പറമ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ പെൺകുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലനവും ബോധവൽക്കരണ ക്ലാസും നടത്തി സര് സയ്യദ് ഇൻസ്റ്റിറ്റ്യൂട്ട് എൻഎസ്എസ് യൂണിറ്റിന്റെ സഹകരണത്തോടുകൂടി നടത്തിയ പരിപാടി കോളേജ് പ്രിൻസിപ്പൽ സിറാജ് എം പി വി ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർ സുലജ പി ബോധവൽക്കരണ ക്ലാസ് നടത്തി. കേരള പോലീസ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് സിന്ധു മാവില അധ്യക്ഷയായി. കെ പി എ ജില്ലാ സെക്രട്ടറി പ്രിയേഷ് കെ പ്രസിഡണ്ട് ജയേഷ് ടിവി ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ കോഡിനേറ്റർ ഷാക്കിർ പി വി കോളേജ് കൗൺസിൽ സെക്രട്ടറി സാഹിദ എം എ എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സാബിത്ത് വി എം മഹിത കെ പി വി ദീപ ഇ കെ എന്നിവർ സംസാരിച്ചു. വിമൻസ് ഡെവലപ്മെൻറ് സെൽ കൺവീനർ അശ്വതി ശ്രീനിവാസൻ സ്വാഗതവും കെ പി എ ജില്ലാ കമ്മിറ്റി അംഗം പ്രിയ കെ നന്ദിയും പറഞ്ഞു. ജില്ലാ പോലീസ് സെൽഫ് ഡിഫൻസ് ടീം അംഗങ്ങളായ പ്രീത കെ സിന്ധു മണി അജിത വി ഷിജി കെ പ്രേമലത എന്നിവർ സ്വയം പ്രതിരോധ പരിശീലനത്തിന് നേതൃത്വം നൽകി.