എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പാപ്പിനിശ്ശേരി ഏരിയാ വാഹന പ്രചരണ ജാഥയ്ക്ക് താവത്ത് സ്വീകരണം നൽകി
കണ്ണൂർ : എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പാപ്പിനിശ്ശേരി ഏരിയാ വാഹന പ്രചരണ ജാഥയ്ക്ക് താവത്ത് സ്വീകരണം നൽകി. ജാഥ ലീഡർ പി കെ സത്യൻ മുഖ്യപ്രഭാഷണം നടത്തി. തൊഴിൽ ദിനങ്ങൾ 200 ആയി വർദ്ധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളിക്കും തൊഴിൽ നൽകുക, പ്രതിദിന കൂലി 600 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജാഥ നടത്തിയത്. കെ സരസ്വതി അധ്യക്ഷയായി, വി കെ രാജീവൻ, എംപി പുരുഷോത്തമൻ, വിസി പ്രേമരാജൻ, കെ വി സുമേഷ്, പി പി ജലജ എന്നിവർ സംസാരിച്ചു