ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി തളിപ്പറമ്പ നോർത്ത് ലോക്കലിലെ 20 ബ്രാഞ്ചുകളിൽ നിന്നായി ശേഖരിച്ച കാശ് പാർട്ടി ജില്ലാ സെക്രട്ടറിയെ ഏൽപ്പിച്ചു
തളിപ്പറമ്പ : ജില്ലാ സമ്മേളനത്തിൻ്റെ സുഗമമായ നടത്തിപ്പിന് വേണ്ടി ജനങ്ങളിൽ നിന്ന് ജനകീയ ഫണ്ട് പിരിവിലൂടെ തളിപ്പറമ്പ നോർത്ത് ലോക്കലിലെ 20 ബ്രാഞ്ചുകളിൽ നിന്നായി ശേഖരിച്ച കാശ് പാർട്ടി ജില്ലാ സെക്രട്ടറിയെ ഏൽപ്പിച്ചു. ചാലത്തൂരിൽ വെച്ച് നടന്ന ഫണ്ട് ഏറ്റുവാങ്ങൽ പരിപാടിയിൽ ഏരിയാ സെക്രട്ടറി കെ സന്തോഷ്, ഏരിയ കമ്മിറ്റി നേതാക്കളായ CM കൃഷ്ണൻ, ദാമോദർ മാസ്റ്റർ, ടി ബാലകൃഷ്ണൻ, പുല്ലായി കൊടി ചന്ദ്രൻ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, വിവിധ ബ്രാഞ്ച് സെക്രട്ടറിമാർ, ചാലത്തൂരിലെ സഖാക്കൾ എന്നിവർ പങ്കെടുത്തു.