കോടിയേരി ബാലകൃഷ്ണൻ സ്മാരക സ്വർണ്ണക്കപ്പ് ടൂർണ്ണമെൻ്റ് കമ്മിറ്റി എരഞ്ഞോളിക്ക്
കണ്ണൂർ : സെവൻസ് ഫുട്ബോൾ അസോസിയേഷൻ കണ്ണൂർ ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് 2024 – 25 ഫുട്ബോൾ സീസണിലെ ജനപ്രിയ ഫുട്മ്പോൾ ടൂർണ്ണമെൻ്റ് കമ്മിറ്റിക്കുള്ള അവാർഡ് കോടിയേരി ബാലകൃഷ്ണൻ സ്മാരക സ്വർണ്ണക്കപ്പ് ടൂർണ്ണമെൻ്റ് കമ്മിറ്റി എരഞ്ഞോളിക്ക്. ടൂർണ്ണമെൻ്റ് കമ്മിറ്റിക്ക് വേണ്ടി K V സുമേഷ് MLA യിൽ നിന്നും കമ്മിറ്റി ചെയർമാൻ കാട്ട്യത്ത് പ്രകാശൻ കൺവീനർ വിപിൻ ട്രഷറർ ഉദയകു മാർ എന്നിവർ ഏറ്റുവാങ്ങി SFA സംസ്ഥാന പ്രസിഡൻ്റ് KA ലെനിൻ ജില്ലാ പ്രസിഡൻ്റ് ഇളയടത്ത് അഷറഫ് ജില്ലാ സിക്രട്ടറി സുമേഷ് തുടങ്ങിയ നേതാക്കൾ സന്നിഹിതരായിരുന്നു.