പി പി ദിവ്യ അറസ്റ്റ്; മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യക്കുത്തരവാദിയായ പി പി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിള കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി ടൗൺ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് കെപിസിസി അംഗം ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. ടൗൺ പോലീസ് സ്റ്റേഷനു മുന്നിൽ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവർത്തകരെ തടഞ്ഞു. പ്രവർത്തകർ ബാരിക്കേഡിന് മുകളിൽ കയറി നിന്ന് പ്രതിഷേധിച്ചു. മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ശ്രീജ മഠത്തിൽ അധ്യക്ഷയായി. സംസ്ഥാന വൈസ് പ്രസിഡണ്ട് രജനി രാമാനന്ദ്, ഡിസിസി പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ്, ഉഷ അരവിന്ദ് എന്നിവർ സംസാരിച്ചു. നേതാക്കളായ പാർവ്വതി,നസീമ ഖാദർ, ടി സി പ്രിയ, കെ പി വസന്ത, ഷർമ്മിള, ധനലക്ഷ്മി, പി കെ ശ്യാമള, ലിസമ്മ ബാബു, ചഞ്ചലാക്ഷി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.