പ്രഥമ എക്സൈസ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ എക്സ് സോക്കർ കണ്ണൂർ കിരീടം നേടി
കണ്ണൂർ : കണ്ണൂർ പോലീസ് ടർഫിൽ വച്ച് നടന്ന പ്രഥമ എക്സൈസ് പ്രീമിയർ ലീഗ് ഫുട്ബോൾ മത്സരത്തിൽ എക്സ് സോക്കർ കണ്ണൂർ കിരീടം നേടി. നാല് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിലെ എല്ലാം മത്സരങ്ങളും വിജയിച്ച് ഫൈനലിൽ ബ്രാഫ്രന്റീന എഫ്.സി യെ എതിരില്ലാത്ത ഒരു ഗോളിനാണ് എക്സ് സോക്കർ കണ്ണൂർ തോൽപ്പിച്ചത്. സമ്മാനവിതരണം മുൻ ഇന്ത്യൻ താരം എൻ പി പ്രദീപ്കുമാർ നിർവ്വഹിച്ചു. അഷറഫ് മലപ്പട്ടത്തിന്റെ ഉടമസ്ഥതയിലുള്ള ടീം സർക്കിൾ ഇൻസ്പെക്ടർ സലിംകുമാർ ദാസിന്റെ ക്യാപ്റ്റൻസിയിലാണ് വിജയം കരസ്ഥമാക്കിയത്.