ഫ്യൂവൽ എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ കൺവെൻഷൻ കണ്ണൂർ സി കണ്ണൻ സ്മാരക മന്ദിരത്തിൽ നടന്നു
കണ്ണൂർ : ഫ്യൂവൽ എംപ്ലോയീസ് യൂണിയൻ സിഐടിയു ജില്ലാ കൺവെൻഷൻ കണ്ണൂർ സി കണ്ണൻ സ്മാരക മന്ദിരത്തിൽ നടന്നു. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷമാണ് തൊഴിലാളികളുടെ കരുത്തെന്നും ഇടതുപക്ഷത്തെ ശക്തിപ്പെടുത്തേണ്ടത് തൊഴിലാളികളുടെ കടമയാണെന്നും എം വി ജയരാജൻ പറഞ്ഞു. ഇന്ധന മേഖലയിലെ തൊഴിലാളികളുടെ വേതനം പുതുക്കി നിശ്ചയിക്കണമെന്ന് കൺവെൻഷൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ രാജീവൻ അധ്യക്ഷത വഹിച്ചു. വി കെ ബാബുരാജ്, എ പ്രേമരാജൻ, കെ അശോകൻ, കെ ജയരാജൻ, കെ വി രാമചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.