അർജുനെ കണ്ടെത്തണം; കണ്ണൂർ ജില്ല ലോറി ഓണേഴ്സും തൊഴിലാളികളും സംയുക്തമായി വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു
കണ്ണൂർ : കർണാടകയിലെ ഷീരൂരിൽ നാഷണൽ ഹൈവേയിൽ ഉണ്ടായ അപകടത്തിൽ കാണാതായ അർജുനെ കണ്ടെത്താൻ കർണാടക സർക്കാർ കാണിക്കുന്ന മെല്ലപോക്ക് നയത്തിനെതിരെ കണ്ണൂർ ജില്ല ലോറി ഓണേഴ്സും തൊഴിലാളികളും സംയുക്തമായി കൂട്ടുപുഴയിൽ വെച്ച് വാഹനങ്ങൾ തടഞ്ഞ് പ്രതിഷേധിച്ചു.പ്രതിഷേധ സൂചകമായി തിങ്കളാഴ്ച കേരളത്തിൽ നിന്നും കർണാടകയിലേക്ക് പ്രവേശിക്കുന്ന എല്ലാ വാഹനങ്ങളും കൂട്ടുപുഴ അതിർത്തിയിൽ തടഞ്ഞു കൊണ്ടാണ് ഇവർ പ്രതിഷേധിച്ചത്.
കാണാതായ അർജുന്റെ കുടുംബത്തെ നാഷണൽ ഹൈവേ അതോറിറ്റിയും കർണാടക സർക്കാരും ചേർന്ന് സംരക്ഷിക്കണമെന്നാണ്പ്രതിഷേധക്കാരുടെ ആവശ്യം. രക്ഷാപ്രവർത്തനം ഒച്ച് ഇഴയുന്ന വേഗത്തിലാണ് നടക്കുന്നതെന്നും പ്രതിഷേധക്കാർ കുറ്റപ്പെടുത്തി. ഭീമമായ തുക ടോൾ പിരിക്കുന്ന നാഷണൽ ഹൈവേ അതോറിറ്റി തൊഴിലാളികൾക്ക് യാതൊരു സംരക്ഷണവും നൽകുന്നില്ലെന്ന് ഇവർ പറയുന്നു. നടന്ന സൂചന സമരത്തിൽ അഷറഫ് എടക്കാട്, ജലീൽ പുന്നാട്, ഗഫൂർ കായലോട്, ഹാരിസ് ഷാജി ദിൽഷാദ് നിതീഷ് ശിവപുരം അസീസ് എടയന്നൂർ ഷാജി സ്വരാജ് എന്നിവർ നേതൃത്വം നൽകി.