വീണ്ടും കഞ്ചാവ് പിടികൂടി എക്സൈസ് ചെക്ക് പോസ്റ്റ് കൂട്ടുപുഴ; പരിശോധനയിൽ 5.200 ഗ്രാം കഞ്ചാവ് പിടിച്ചു
കൂട്ടുപുഴ : കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് ഇൻസ്പെക്ടർ മുഹമ്മദ് ഷെഫീഖ് പി കെയും പാർട്ടിയും ചേർന്ന് നടത്തിയ വാഹന പരിശോധനയിൽ 5.200 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് മൈസൂ൪ സ്വദേശി പ്രവീൺകുമാ൪. ബി. ടി(30) എന്നയാളെ നിയമാനുസരണം അറസ്റ്റ് ചെയ്ത് NDPS ആക്റ്റ് പ്രകാരം കേസെടുത്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) അഷ്റഫ് മലപ്പട്ടം, ഷാജി കെ കെ, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷാജി അളോക്ക൯, സിവിൽ എക്സൈസ് ഓഫീസർ കലേഷ് എം എന്നിവരും ഉണ്ടായിരുന്നു.