
ദേശീയ പാതയിൽ തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
തളിപ്പറമ്പ : ദേശീയ പാതയിൽ തൃച്ചംബരത്ത് സ്വകാര്യ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കണ്ണൂർ നിന്ന് തളിപ്പറമ്പിലേക്ക് വരികയായിരുന്ന പറശ്ശിനി ബസ്സും പയ്യന്നൂരിൽ നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന കൃതിക ബസ്സുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.