കണ്ണൂരിൽ മൂന്ന് സ്ഥാപനങ്ങളിൽ നിന്നായി 250 കിലോയിൽ അധികം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു
കണ്ണൂർ : ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചൊക്ലി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങളിൽ നിന്നായി 250 കിലോയിൽ അധികം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. ചൊക്ലി ടൗണിലെ കെ.മൊയ്തു ബ്രദേഴ്സ്, എഎഫ്സി ചിക്കൻ സെൻറർ, പള്ളിക്കുനിയിലെ ഈസീ മാർട്ട് സൂപ്പർമാർക്കറ്റ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് തദ്ദേശ സ്വയംഭരണവകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നിരോധിത ഉൽപ്പന്നങ്ങൾ പിടികൂടിയത്. മൂന്നു സ്ഥാപനങ്ങൾക്കും പതിനായിരം രൂപ വീതം പിഴ ചുമത്തി തുടർ സ്വീകരിക്കുവാൻ ചൊക്ളി ഗ്രാമ പഞ്ചായത്തിന് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ സ്ക്വാഡ് ടീമിനൊപ്പം ചൊക്ളി ഗ്രാമ പഞ്ചായത്ത് ജെ.എസ് അജിത്കുമാർ പി, വിഇഒ ഷിബിൻ, ഹെൽത്ത് ഇൻസ്പെക്ടർ രംന സി.ഇ. എന്നിവരും പങ്കെടുത്തു.