കനിക്കോട്ട് കാവ് ഏച്ചൂർ കോട്ടം കനാൽ റോഡിൽ ശോചനീയാവസ്ഥ കാരണം പ്രദേശവാസികൾ ഏറെ ദുരിതം
കണ്ണൂർ : കനിക്കോട്ട് കാവ് ഏച്ചൂർ കോട്ടം കനാൽ റോഡിൽ കാവേരി പുട്ട് പൊടിക്കമ്പനി മുതൽ കൊട്ടാണിശ്ശേരി അങ്കണവാടി വരെയുള്ളെ റോഡിൻ്റെ ശോചനീയാവസ്ഥ കാരണം പ്രദേശവാസികൾ ഏറെ ദുരിതംപേറുക യാണ്. റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ പ്രക്ഷേഭത്തിനൊരു ങ്ങുകയാണ് നാട്ടുകാർ. കനിക്കോട്ട്കാവ് മുതൽ ഏച്ചൂർ കോട്ടം ഇടയിൽ പീടിക വരെയുള്ള യാത്രക്കാർക്ക് എളുപ്പവഴിയും നിരവധി വാഹനയാത്രക്കാരും, വീട്ടുകാരും ഉപയോഗിക്കുന്നതാണ് കനാൽ റോഡ്. പലസ്ഥലത്തും ടാറിൻ്റെ അംശം പോലും ഇല്ല ചില ഇടങ്ങളിൽ കരിങ്കല്ലുകൾ പുറത്തേക്ക് തള്ളിനിൽക്കുന്നു. റോഡിൽ ധാരാളം വലിയ കുഴികളുമുണ്ട് ഓട്ടോറിക്ഷ പോലുള്ള വാഹനങ്ങൾ പോകാൻ ഏറെ പ്രയാസം നേരിട്ടുകയാണ്.
നിരവധി സ്കൂൾ ബസ്സുകളും ഭിന്നശേഷി കുട്ടികളെ കൊണ്ടുപോകുന്ന വലിയവാഹനങ്ങളും കടന്നുപോകുന്ന ഈറോഡിൻ്റെ അവസ്ഥ പലതവണ പഞ്ചായത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി യെങ്കിലും യാതൊരു നടപടിയും കൈ കൊണ്ടില്ല. 2 വർഷം മുന്നേ പ്രളയ ദുരിദാശ്വാസ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ പാസായെങ്കിലും യഥാസമയ എസ്റ്റിമേറ്റ് നൽകാത്തതിനാൽ ഫണ്ട് ലാപ്സാവുകയാണ് ഉണ്ടായതെന്ന് വാർഡ് മെമ്പർ ഇ.കെ. ചാന്ദിനി പറഞ്ഞു. 15 വർഷമായി ഈ റോഡ് അറ്റകുറ്റപ്പണി നടത്തിയിട്ടുള്ളതെന്നും പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്ന് എത്രയും പെട്ടെന്ന് റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ജനീക പ്രക്ഷോഭ നടപടികളിലേക്ക് നീങ്ങുമെന്നും നാട്ടുകാരും പറഞ്ഞു.