ജിഎച്ച്എസ്എസ് അരോളിയിൽ എസ്പിസി കേഡറ്റുകളുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു
കണ്ണൂർ : ജിഎച്ച്എസ്എസ് അരോളിയിൽ എസ്പിസി കേഡറ്റുകളുടെ ക്രിസ്തുമസ് അവധിക്കാല ക്യാമ്പ് ആരംഭിച്ചു. വളപട്ടണം ഇൻസ്പെക്ടർ ഓഫ് പോലീസ് സുമേഷ് ടി പി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സുനന്ദ് എംകെ അധ്യക്ഷത വഹിച്ചു.സിപി ഒ ശ്രീ രാജേഷ് ക്യാമ്പ് വിശദീകരണം നടത്തി. സതീഷ് കുമാർ ഇ കെ, ഹെഡ്മിസ്ട്രസ് ഇൻ ചാർജ് രേഖ ആർ,എസ് പി സി ഗാർഡിയൻ സെക്രട്ടറി ജിതേഷ്,മദർ പി ടി എ വൈസ് പ്രസിഡന്റ് സമീറ, ഡ്രിൽ ഇൻസ്ട്രക്ടർ ബിനോയ് എന്നിവർ സംസാരിച്ചു. ഭിന്നശേഷി മാസാചരണത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികളുമായുള്ള സൗഹൃദ പരിപാടികൾ തുടങ്ങി നിരവധി വിഷയങ്ങളിൽ ഇൻഡോർ ക്ലാസുകളും ഫീൽഡ് ട്രിപ്പും നടക്കും