താറ്റ്യോട് നോർത്ത് എൽ.പി. സ്കൂളിൻ്റെ ശതാബ്ദി ആഘോഷം മട്ടന്നൂർ MLA ശ്രീമതി കെ.കെ ശെലജ ടീച്ചർ നിർവ്വഹിച്ചു
കണ്ണൂർ : താറ്റ്യോട് നോർത്ത് എൽ.പി. സ്കൂളിൻ്റെ ശതാബ്ദി ആഘോഷം മട്ടന്നൂർ MLA ശ്രീമതി കെ.കെ ശെലജ ടീച്ചർ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നിർവ്വഹിച്ചു. കൂടാളി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. ഷൈമ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ വെച്ച് ശതാബ്ദി ആഘോഷ ലോഗോ രൂപകൽപന ചെയ്ത കെ.വി അജയകുമാർ ന് കൂടാളി ഗ്രാമപഞ്ചായത്ത് വിദ്യാദ്യാസ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.സി.ശ്രീകല ഉപഹാരം നൽകി ആദരിച്ചു. കൂടാളി ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ പി.പി. ലക്ഷമണൻ, സ്കൂൾ മാനേജർ ടി.എം രാമകൃഷ്ണൻ നമ്പ്യാർ, ഹെഡ്മിസ്ട്രസ് എൻ. രാഗിണി, പി.ഇ വിജയൻ മാസ്റ്റർ, ഇ. സജീവൻ, പി.സുഷമ, സി.കെ. അഭിനയ, കെ.നഫീസത്തുൽ മിസ്രിയ എന്നിവർ സംസാരിച്ചു.തുടർന്ന് സ്കൂൾ കുട്ടികളുടെയും രക്ഷിതാക്കളുടെ യും വിവിധ കലാപരിപാടികളും നടന്നു.