മുല്ലക്കൊടിയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു; പ്രതിസന്ധിയിലായി കർഷകർ
കണ്ണൂർ : മുല്ലക്കൊടിയിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. കാർഷികവിളകൾ നശിപ്പിക്കുന്നത് പതിവായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കർഷകർ മുല്ലക്കൊടിയിലെ കെ. ഉത്തമന്റെ വീട്ടുപറമ്പിലുളള വാഴക്കന്നുകൾ കൂട്ടത്തോടെയെത്തിയ കാട്ടുപന്നികൾ നശിപ്പിച്ചു. ഈ മേഖലകളിൽ കവുങ്ങുകൾ, വാഴകൾ, നെല്ല് ഉൾപ്പെടെ കൃഷികൾ കാട്ടുപന്നികൾ നശിപ്പിച്ചിരുന്നു. അധ്വാനിച്ച് നട്ടുവളർത്തിയ കാർഷികവിളകൾ കാട്ടുപന്നികൾ നശിപ്പിക്കുന്നത് നോക്കിനിൽക്കേണ്ട അവസ്ഥയിലാണ് കർഷകർ.വാർഡ് മെമ്പർ എം.അസൈനാർ സ്ഥലം സന്ദർശിച്ചു