വേശാല ഈസ്റ്റ് എ.എൽ.പി. സ്കൂൾ മാതൃഭൂമി സീഡ് എന്നിവയുടെ അഭിമുഖത്തിൽ പുത്തരി സദ്യയും തുണിസഞ്ചി വിതരണവും നടത്തി
കണ്ണൂർ : വേശാല ഈസ്റ്റ് എ.എൽ.പി. സ്കൂൾ മാതൃഭൂമി സീഡ് എന്നിവയുടെ അഭിമുഖത്തിൽ സ്കൂളിൽ വെച്ച് പുത്തരി സദ്യയും തുണിസഞ്ചി വിതരണവും നടത്തി. മാതൃഭൂമി കണ്ണൂർ റീജനൽ മാനേജർ ജി.ജഗദീഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപിക ഒ.എം.ശൈലജ അധ്യക്ഷതവഹിച്ചു. ചടങ്ങിൽ വെച്ച്മുതിർന്ന കർഷകനായ എ. പത്മനാഭനുള്ള ആദരവും തുണിസഞ്ചി വിതരണവും ടെട്രാടീനിയം ശ്രീരങ്കി എന്ന പുതിയ സസ്യം കണ്ടത്തിയ സി.രേഖ ക്കുള്ള അനുമോദനവും തളിപ്പറമ്പ് സൗത്ത്എ.ഇ.ഒ. ജാൻസി ജോൺ നിർവ്വഹിച്ചു. സീഡ് കോ-ഓർഡിനേറ്റർ എം.എം. വിജയകുമാരി, സീഡ് എക്സിക്യൂട്ടീവ് ബിജീഷ ബാലകൃഷ്ണൻ, സി. സുനിൽകുമാർ, കെ.ടി. മനോഹരൻ, സി. രൂപ, എം.പ്രവിദ തുടങ്ങിയ വർ സംസാരിച്ചു.തുടർന്ന് പുത്തരി സദ്യയും ഉണ്ടായിരുന്നു.