ഇരിട്ടി പായത്ത് ജനവാസ കേന്ദ്രത്തിൽ ആന ഇറങ്ങി
ഇരിട്ടി : ഇരിട്ടി പായത്ത് ജനവാസ കേന്ദ്രത്തിൽ ആന ഇറങ്ങി. പായം യുപി സ്കൂളിനു സമീപത്തെ വനമേഖലയോട് ചേർന്ന സ്ഥലത്താണ് രണ്ട് കാട്ടാനകൾ ഇറങ്ങിയിയത്. വ്യാഴാഴ്ച്ച രാവിലെ ഇതു വഴിയുള്ള റോഡിലൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സനീഷിന് നേരെ ആനകൾ പാഞ്ഞടുത്തു. ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ആനകൾ ഇപ്പോഴും റോഡിനോട് ചേർന്നുള്ള വന ഭാഗത്ത് തമ്പടിച്ച്ന്നിൽക്കുകയാണ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാ വശ്യമായ യാത്ര ഒഴിവാക്കണ മെന്നും പായം പഞ്ചായത്ത് പ്രസിഡന്റ് പി രജനി ആവശ്യപ്പെടു മലയോര മേഖലയോട ചേർന്നാണെങ്കിലും പായത്ത് ഇതുവരെ കാട്ടാന ആക്രമണം ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പുള്ളിപ്പുലി കെണിയിലായ പ്രദേശവും ഇരിട്ടി മലയോര മേഖലയിലാണ്. ആന ഭീതി നിലനിൽക്കുന്നതിനാൽ ഈ ഭാഗത്തെ പ്രാദേശിക റോഡിലൂടെയുള വാഹന സഞ്ചാരം നാട്ടുകാർ തടയുകയാണ്. വനം വകുപ്പ് ഉദ്യോഗസ്ഥറും സ്ഥലതത്തത്തിയിട്ടുണ്ട്.