സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ എ ഐ ടി യു സി യുടെ നേതൃത്വത്തിൽ കണ്ണൂർ ഡിപ്പോ ഓഫീസിന് മുൻപിൽ ധർണ നടത്തി
കണ്ണൂർ : സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ എ ഐ ടി യു സി യുടെ നേതൃത്വത്തിൽ സപ്ലൈകോ കണ്ണൂർ ഡിപ്പോ ഓഫീസിന് മുൻപിൽ കൂട്ട ധർണ നടത്തി. സിപിഐ കണ്ണൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി വെള്ളോറ രാജൻ ഉദ്ഘാടനം ചെയ്തു. ടാർജറ്റ് സമ്പ്രദായം നിർത്തലാക്കുക, ഔട്ട്ലെറ്റുകളിൽ മതിയായ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുക, തൊഴിലാളികൾക്ക് തൊഴിലും കൂലിയും ഉറപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തിയത്. തൊഴിലാളികൾക്ക് വേണ്ടി നിലകൊള്ളുന്ന ഇടതു സർക്കാർ വഴിതെറ്റുന്നു എന്ന തോന്നൽ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ ഉണ്ടാകുന്നതെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് വെള്ളോറ രാജൻ പറഞ്ഞു. എ ഐ ടി യു സി ജില്ലാ പ്രസിഡണ്ട് താവം ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി. ലക്ഷ്മണൻ, കെ ടി സുജാത, കെ വി ഉഷ, സി രാജീവൻ തുടങ്ങിയവർ സംസാരിച്ചു