പൂവ്വത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം കൊടിയേറ്റ മഹോത്സവത്തിന് സമാപനം കുറിച്ച് കൊണ്ട് ആറാട്ട് നടന്നു
കണ്ണൂർ : ഏഴ് ദിവസമായി നടന്നു വരുന്ന പൂവ്വത്തൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രം കൊടിയേറ്റ മഹോത്സവത്തിന് സമാപനം കുറിച്ച് കൊണ്ട് ആറാട്ട് നടന്നു. ബ്രഹ്മശ്രീ കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യ കാർമികത്വത്തി ലായിരുന്നു ചടങ്ങുകൾ. രാവിലെ കണി ദർശനം, ഗണപതി ഹോമം താന്ത്രിക കർമ്മങ്ങൾ, ആറാട്ട്, കൊടിയിറക്കൽ, ആചാര്യ ദക്ഷിണ എന്നീ ചടങ്ങുകളും നടന്നു. തുടർന്ന് കരോക്കെ ഭക്തിഗാനമേളയും, ആറാട്ട് സദ്യയും നടന്നു. 14-ന് പൂവത്തൂരമ്മയ്ക്ക് മകര പൊങ്കാല സമർപ്പണം നടക്കും.