ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി ഭക്ഷിക്കാൻ ശ്രമിച്ച കുറ്റത്തിന് രണ്ടു പേർ പിടിയിൽ
കണ്ണൂർ : ഉടുമ്പിനെ പിടികൂടി ഇറച്ചിയാക്കി ഭക്ഷിക്കാൻ ശ്രമിച്ച കുറ്റത്തിന് രണ്ടു പേർ പിടിയിൽ. തമിഴ്നാട് തെങ്കാശി സ്വദേശികളായ സുന്ദരമൂർത്തി , മായ സുടലെ എന്നിവരെയാണ് തളിപ്പറമ്പ സ്പെഷ്യൽ ഡ്യൂട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപൻ സി യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കണ്ണൂർ പയ്യാമ്പലത്തിന് സമീപത്തുള്ള കെട്ടിടത്തിൽ വച്ചാണ് ഇവരെ പിടിക്കൂടിയത്.