കാട്ടിലപ്പള്ളി ഗവ.മാപ്പിള എൽ.പി സ്കൂളിൽ പ്രോജക്ട് അധിഷ്ഠിത പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം നടന്നു
കണ്ണൂർ : കാട്ടിലപ്പള്ളി ഗവ.മാപ്പിള എൽ.പി സ്കൂളിൽ പ്രോജക്ട് അധിഷ്ഠിത പച്ചക്കറി കൃഷിയുടെ നടീൽ ഉദ്ഘാടനം നടന്നു. കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ വി സുശീല അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കൃഷി ഓഫീസർ എം എൻ പ്രദീപൻ മുഖ്യാതിഥിയായി. തുളസി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പ്രദീപ് കുമാർ, വാർഡ് മെമ്പർ ഷാഫി,പി പി മാലിനി,കൃഷി ഓഫിസർ രാജശ്രീ കെ കെ, ആദർശ് കെ കെ, ഷാജി കെ സി, പ്രധാനധ്യാപിക ശോഭ, ജയദേവൻ തുടങ്ങിയവർ സംസാരിച്ചു