പാപ്പിനിശ്ശേരി വെസ്റ്റ് എൽ.പി. സ്കൂളിനും കുട്ടികൾക്കും ടീം കോച്ചിനും അനുമോദനം സംഘടിപ്പിച്ചു
കണ്ണൂർ : അഴീക്കോട് നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിൽ സംഘടിപ്പിച്ച സ്കൂൾ ഫുട്ബോൾ ഫെസ്റ്റ് മഴവില്ല് എൽ.പി. ഗേൾസ് വിഭാഗം ജേതാക്കളായ പാപ്പിനിശ്ശേരി വെസ്റ്റ് എൽ.പി. സ്കൂളിനും കുട്ടികൾക്കും ടീം കോച്ച് പത്മജിത്ത് ബാബുവിനും പാപ്പിനിശ്ശേരി വെസ്റ്റ് ദൃശ്യമാർക്കിസ്റ്റ് സ്റ്റഡി സെൻ്ററിൻ്റെ നേതൃത്വത്തിൽ അനുമോദനം സംഘടിപ്പിച്ചു. സി.പി.ഐ.എം പാപ്പിനിശ്ശേരി വെസ്റ്റ് ലോക്കൽ സെക്രട്ടറി പി.വി.മോഹനൻ അനുമോദനം നടത്തി. കെ.വി. രമേശൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റഡി സെൻ്റർ സെക്രട്ടറി കെ.പി. വിവേക്, എം. സുജിത്ത്, കെ.പി.സദാനന്ദൻ, സ്കൂൾ അദ്ധ്യാപകൻ കെ. ഷാജി എന്നിവർ സംസാരിച്ചു