ചെമ്പിലോട് ഗ്രാമ പഞ്ചായത്തിൽ കുഷ്ഠ രോഗ നിർണ്ണയ ക്യാബെയിൽ ഇരിവേരി FHC യിൽ സംഘടിപ്പിച്ചു
കണ്ണൂർ : ചെമ്പിലോട് ഗ്രാമ പഞ്ചായത്ത്
സി.എച്ച്.സി. ഇരിവേരിയുടെയും സംയുക്താഭിമുഖ്യത്തിൽ കുഷ്ഠരോഗ നിർണ്ണയ ക്യാബെയിൽ ഇരിവേരി FHC യിൽ സംഘടിപ്പിച്ചു. ചെമ്പിലോട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരൻ ഉദ്ഘാടനം ചെയ്തു. ദേശീയ കുഷ്ഠരോഗ നിർമ്മാർജനത്തിൻ്റെ ഭാഗമായി ജനുവരി 30 മുതൽ ഫിബ്രവരി 12 വരെ പരിശീലനം ലഭിച്ച ആശാ വർക്കർമാർ വീടുകൾ സന്ദർശിച്ച് കുഷ്ഠരോഗ നിർണ്ണയം നടത്തും. പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർമാൻ ടി. രതീശൻ അധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ കെ.മായ വിഷയാവതരണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർ കെ.ടി. ബിന്ദു, ഹെൽത്ത് സൂപ്പർവൈസർ ഇ. മനോജ്,ജൂറിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് കെ.ഷൈമലത തുടങ്ങിയവർ സംസാരിച്ചു.