പറശ്ശിനി മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി
തളിപ്പറമ്പ : പറശിനി മുത്തപ്പൻ മടപ്പുരയിൽ പുത്തരി തിരുവപ്പന മഹോത്സവത്തിന് കൊടിയേറി. ഉത്സവത്തിന് മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റ് നിർവ്വഹിച്ചു. പി എം സതീശൻ മടയന്റെ സാനിധ്യത്തിൽ മാടമന ഇല്ലത്ത് നാരായണൻ നമ്പൂതിരി കൊടിയേറ്റുന്നതോടുകൂടി ഉത്സവത്തിന് ആരംഭം കുറിച്ചു. മുത്തപ്പന്റെ വെള്ളാട്ടവും, അന്തിവേല, കലശം എഴുന്നള്ളിപ്പ് 3ന് പുലർച്ചെ 5:30 ന് തിരുവപ്പനയും നടക്കും. ഡിസംബർ 6ന് കലശാട്ടത്തോടുകൂടി മഹോത്സവം കൊടിയിറങ്ങും. ഉത്സവത്തോടനുബന്ധിച്ച് ഡിസംബർ 5,6 തീയ്യതികളിൽ പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ കഥകളിയോഗം വക കേരളത്തിലെ പ്രഗത്ഭരായ കലാകാരന്മാരെ ഉൾപ്പെടുത്തി കഥകളിയും, ഡിസംബർ 7 രാത്രി 10 മണിക്ക് പത്മശ്രീ രാമചന്ദ്ര പുലവറും സംഘവും അവതരിപ്പിക്കുന്ന തോൽ പാവക്കൂത്തും ഉണ്ടായിരിക്കും.