വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ബ്ലോക്കിൽ ഏപ്രിൽ 3ന് ജോബ് സ്റ്റേഷൻ ആരംഭിക്കും
കണ്ണൂർ : അഭ്യസ്ഥ വിദ്യരായ തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ കേരള ഗവണ്മെന്റ് ആരംഭിക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി കണ്ണൂർ ബ്ലോക്കിൽ ഏപ്രിൽ 3ന് ജോബ് സ്റ്റേഷൻ ആരംഭിക്കും. അഴിക്കോട് എം എൽ എ കെ വി സുമേഷ് ജോബ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്യും.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സി ജിഷ teacherude അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ നിസാർ വായിപ്പറമ്പ്, പഞ്ചായത്ത് പ്രസിഡന്റുമാരായ എ വി സുശീല (പാപ്പിനിശ്ശേരി ), ഷമീമ ടീച്ചർ (വളപട്ടണം ), പി ശ്രുതി (ചിറക്കൽ ), കെ അജീഷ് (അഴിക്കോട് ), കെ സതീശൻ (ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ), പി വി രത്നാകരൻ (കില ജില്ലാ ഫെസിലിറ്റേറ്റർ ), സീമ കൂഞ്ചാൽ (ബി ഡി ഒ )എന്നിവർ സംസാരിക്കും. അടുത്ത ഒരു വർഷം കൊണ്ട് കേരളത്തിലെ 5ലക്ഷം അഭ്യസ്ഥ വിദ്യരായ തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുക എന്നതാണ് ജോബ് സ്റ്റേഷൻ ലക്ഷ്യമിടുന്നത്. ഇതിനായി വാർഡ് തലത്തിൽ എൽ ആർ പി മാർക്കും, ജില്ലാ തലത്തിൽ ഡി ആർ പി മാർക്കും പരിശീലനം നൽകിക്കഴിഞ്ഞു. ഇ. രാഘവൻ മാസ്റ്റർ, കില ബ്ലോക്ക് കോർഡിനേറ്റർ, കണ്ണൂർ. മൊബൈൽ: 9605758518