കമ്പിൽ മാപ്പിള ഹൈസ്കൂൾ 1980-81 ബാച്ച് “ഒരു വട്ടം കൂടി ” സുഹൃദ് സംഗമം നടത്തി
കണ്ണൂർ : കമ്പിൽ മാപ്പിള ഹൈസ്കൂൾ 1980-81 ബാച്ച് “ഒരു വട്ടം കൂടി ” സുഹൃദ് സംഗമം നടത്തി. സഹപാഠികളിൽ ഒരാളായ സാത്താറിന്റെ വീട്ടിൽ നടത്തിയ സംഗമത്തിൽ ഡോ: കെ. രമേശന്റെ നേതൃത്വത്തിൽ പുതുവത്സര കേക്ക് മുറിച്ചു. കെ വി ശിവൻ അധ്യക്ഷത വഹിച്ചു. സാത്താറിന്റെ കുടുംബങ്ങൾക്കുള്ള ഉപഹാരം ഇ.വി. ശ്രീലത സമ്മാനിച്ചു. അടുത്ത വർഷത്തെ സംഗമം നടത്താൻ 21 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഭാരവാഹികളായി ചെയർമാൻ ഡോ:കെ രമേശൻ, വൈസ് ചെയർമാൻമാർ കാഞ്ചന, കരിയിൽ, രമേശൻ, കൺവീനർ എസ്.പി.കൃഷ്ണരാജ്, ജോയിന്റ് കൺവീണർമാർ കെ.വി.ശിവൻ, പി.പദ്മനാഭൻ എന്നിവരെയും ട്രഷററായി പൊന്തേൻ ദിനേശനെയും തെരഞ്ഞെടുത്തു. ഗ്രൂപ്പ് അംഗം സത്താർ, എ.ഭാസ്കരൻ തുടങ്ങിയവർ സംസാരിച്ചു