യങ് മൈൻഡ്സ് ഇന്റർനാഷണൽ തളിപ്പറമ്പ സിറ്റി ക്ലബ്ബിന്റെ ഡി ജി വിസിറ്റും ജനറൽ ബോഡി മീറ്റിങ്ങും നടന്നു
തളിപ്പറമ്പ : യങ് മൈൻഡ്സ് ഇന്റർനാഷണൽ തളിപ്പറമ്പ സിറ്റി ക്ലബ്ബിന്റെ ഡി ജി വിസിറ്റും നവംബർ മാസത്തെ ജനറൽ ബോഡി മീറ്റിങ്ങും ഡ്രീം പാലസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മുഖ്യാതിഥി യങ് മൈൻഡ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് ത്രീയുടെ ഡിസ്ട്രിക്ട് ഗവർണ്ണർ ശ്രീ പ്രശാന്തൻ മാസ്റ്റർ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു. ലേഡീസ് വിങ് അവതരിപ്പിച്ച രംഗപൂജാ നടനത്തോടെ ചടങ് ആരംഭിച്ചു. റീജ്യണൽ കോർഡിനേറ്റർ അഡ്വ. എം കെ വേണുഗോപാൽ സ്വാഗതം പറഞ്ഞു. ക്ലബ് പ്രസിഡന്റ് ശ്രീ ഷാജി മാത്യു അലക്സാണ്ടർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ശ്രീ എ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. മിസ് ആര്യ കൃപാ അനിൽ മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി.
ക്ലബ് പ്രസിഡണ്ട് ശ്രീ ഷാജി മാത്യു അലക്സാണ്ടർ തന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ റീജിയന്റെ ഹോം ഫോർ ഹോംലെസ്സ് എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് യങ് മൈൻഡ്സ് ഇന്റർനാഷണൽ തളിപ്പറമ്പ സിറ്റി ക്ലബ്ബ് വീടില്ലാത്ത ഒര് കുടുംബത്തിന് വീട് വച്ച് നൽകുന്നുണ്ടെന്നറിയിച്ചു . രണ്ടാഴ്ചക്കുള്ളിൽ പണി പൂർത്തിയാക്കി വീടിന്റെ താക്കോൽ കുടുംബത്തിന് കൈമാറാൻ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. മറ്റൊരു ജീവകാരുണ്യ പ്രവർത്തനമായി തെരുവിൽ അലഞ്ഞുതിരിയുന്ന നൂറിലധികംവരുന്ന മാനസിക രോഗികൾക്ക് പാർപ്പിടവും വസ്ത്രവും ഭക്ഷണവും ശുസ്റൂഷയും നൽകിവരുന്ന കരുവൻചാൽ ആശാൻ കവലയിലുള്ള തിരുരക്താശ്രമം എന്ന സ്ഥാപനത്തിലെ ദൈനം ദിന ചിലവിലേക്കായുള്ള സഹായ ധനമായി പതിനായിരം രൂപയും കൂടെ അത്യാവശ്യം വേണ്ട നിത്യോപയോഗ സാധനങ്ങളും ഏതാനും ദിവസങ്ങൾക്കുള്ളിൽ കൈമാറുന്നതാണെന്നറിയിച്ചു.
വീടില്ലാത്ത കുടുംബത്തിന് വീട് വച്ച് നൽകിയും, മറ്റ് വിവിധ തരം കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തും സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരെ ഉയർത്തികൊണ്ടുവരുവാൻശ്രമിക്കുന്ന യങ് മൈൻഡ്സ് ഇന്റർനാഷണൽ തളിപ്പറമ്പ സിറ്റി ക്ലബ്ബ് മെമ്പർമാരെയും കുടുംബാംഗങ്ങളെയും തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ശ്രീ പ്രശാന്തൻമാസ്റ്റർ പ്രത്യേകം അഭിനന്ദിച്ചു. ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ മൂന്ന് സ്വർണമെഡൽ കരസ്ഥമാക്കിയ അക്ഷയ രമേശിനെയും എൽ എൽ ബി യിൽ ഉന്നത വിജയം കാരസ്ഥമാക്കിയ രാഹുൽ സിദ്ധാർഥിനെയും കാർഡിയോവാസ്കുലർ ടെക്നോളജിയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മാളവിക എം ഗോപാലിനെയും ക്ലബ്ബ് ആദരിച്ചു.
ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ ശ്രീ സി വി ഹരിദാസൻ, ലേഡീസ് വിങ് ഇന്റർനാഷണൽ പ്രോഗ്രാം ഡയറക്ടർ ശ്രീമതി പ്രിയ ഗോപാൽ, റീജ്യണൽ വൈസ് ചെയർമാൻ ശ്രീ വി പി അശോകൻ, ഡിസ്ട്രിക്ട് സെക്രട്ടറി ശ്രീ സി വി വിനോദ് കുമാർ, ഡിസ്ട്രിക്ട് ട്രഷറർ ശ്രീ ബിജു ഫ്രാൻസിസ്, ഡിസ്ട്രിക്ട് കോർഡിനേറ്റർ ശ്രീ ടി എസ് ജെയിംസ്, ഡിസ്ട്രിക്ട് ബുള്ളറ്റിൻ എഡിറ്റർ ശ്രീ രഞ്ജിത്ത് രാഘവൻ, സീനിയർ മെമ്പർ പി രാഘവൻ, ശ്രീമതി ഡെൻസി സിനു, ശ്രീ നിറം രാജേഷ്, ശ്രീ ജോൺസൺ പുഞ്ചക്കാടൻ എന്നിവർ സംസാരിച്ചു. ക്ലബ്ബ് ട്രഷറർ ശ്രീ സി വി വിജയൻ നന്ദി പറഞ്ഞു. ശേഷം തളിപ്പറമ്പ് സിറ്റി ക്ലബ്ബ് ഫാമിലി മെമ്പർമാർ അവതരിപ്പിച്ച കലാപരിപാടി കളും സ്റ്റേജിൽ അരങ്ങേറി. കലാപരിപാടി കൾ അവതരിപ്പിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പങ്കെടുത്തവർക്ക് നൽകിയ സ്നേഹവിരുന്നോടെ ചടങ്ങു അവസാനിച്ചു.