കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവ് നായയുടെ ആക്രമണം; 14 പേർക്ക് കടിയേറ്റു
by
ZealTv
November 27, 2024
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ തെരുവ് നായയുടെ ആക്രമണം. 14 പേർക്ക് നായയുടെ കടിയേറ്റു. പരിക്കേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. രാവിലെ തെരുവ് നായ രണ്ട് പേരെ കടിച്ചിരുന്നു വൈകിട്ടോടെയാണ് 12 യാത്രക്കാരെ കടിച്ചത്.