കാർഷിക മേഖലയുടെ പ്രതിസന്ധികളും പ്രതീക്ഷകളും പങ്ക് വച്ച് പാപ്പിനിശേരിയിൽ ഉജ്വല കർഷക-കർഷക തൊഴിലാളി സംഗമം
കണ്ണൂർ : കാർഷിക മേഖലയുടെ പ്രതിസന്ധികളും പ്രതീക്ഷകളും പങ്ക് വച്ച് പാപ്പിനിശേരിയിൽ ഉജ്വല കർഷക-കർഷക തൊഴിലാളി സംഗമം. സിപിഐ എം പാപ്പിനിശേരി ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി സഹകരണ ബാങ്ക് അങ്കണത്തിൽ സംഘടിപ്പിച്ച കൂട്ടായ്മ കെ എസ് കെ ടി യു ‘സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ പ്രദീപ് കുമാർ അധ്യക്ഷനായി. കർഷക സംഘം ജില്ലാ പ്രസിഡൻ്റ് പി ഗോവിന്ദൻ, സിപിഐ എം ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ, കർഷക സംഘം ഏരിയാ സെക്രട്ടറി കെ മോഹനൻ, പ്രസിഡൻ്റ് പി പി കുഞ്ഞിക്കണ്ണൻ, കെ എസ് കെ ടി യു ഏരിയാ സെക്രട്ടറി എ സുനിൽ കുമാർ, പ്രസിഡൻ്റ പി പി ഷാജിർ, എൻ ശ്രീധരൻ, എം കുഞ്ഞമ്പു എന്നിവർ സംസാരിച്ചു.