സിഎംപി ശ്രീകണ്ഠപുരം എരിയസമ്മേളനം നിടിയേങ്ങ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു
കണ്ണൂർ : സിഎംപി ശ്രീകണ്ഠപുരം എരിയ സമ്മേളനം നിടിയേങ്ങ ബാങ്ക് ഓഡിറ്റോറി യത്തിൽ നടന്നു. സി.എം.പി ജില്ലാ സെക്രട്ടറി പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. മുതിർന്ന സിഎംപി നേതാവ് ഗോപാലൻ കാഞ്ഞിലേരി പതാക ഉയർത്തിയതോടെ യാണ് സമ്മേളനം ആരംഭിച്ചത്. സി.എം.പി ജില്ലാ സെക്രട്ടറി പി.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എം.വി.രാഘവൻ തുടങ്ങിവെച്ച സിഎംപി എന്ന പ്രസ്ഥാനവും നിലപാടുകളും രാഷ്ട്രീയരംഗത്ത് അനിവാര്യമായ കാലഘട്ടമാണിത് എന്നും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ഒഴിച്ചുകൂടാനാവാത്ത ശക്തിയായി പാർട്ടി മാറിയെന്നും പി.സുനിൽകുമാർ പറഞ്ഞു.
രക്തസാക്ഷി പ്രമേയം എം.ഗോപിയും അനുശോചന പ്രമേയം വിജയൻ കാഞ്ഞിലേരിയും പ്രവർത്തന റിപ്പോർട്ട് ഗോപി കാഞ്ഞിലേരിയും അവതരിപ്പിച്ചു. മലപ്പട്ടത്ത് ഗാന്ധിപ്രതിമ സ്ഥാപിക്കാൻ മുന്നോട്ടുവന്ന യൂത്ത് കോൺഗ്രസ് തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി മലപ്പട്ടത്തെ പി.ആർ. സനീഷിനെ ജില്ലാ സെക്രട്ടറി പി. സുനിൽകുമാർ പൊന്നാടഅണിയിച്ചു. സിഎംപിയുമായി ചേർന്ന് പ്രവർത്തിക്കാ നെത്തിയവരെ ഹാരമണിയിച്ച് സ്വീകരിച്ചു. സി.എം.പി ശ്രീകണ്ഠപുരം ഏരിയാ ജോ.സെക്രട്ടറി സി.പി.ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സിഎംപിജില്ലാ ജോയിൻ്റ് സെക്രട്ടറി ബി.സജിത്ത്ലാൽ, യൂത്ത് കോൺഗ്രസ് തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറിപി. ആർ.സനീഷ്,മുസ്ലീംലീഗ് നേതാവ് കെ.സലാഹുദ്ധീൻ, സിഎംപി ശ്രീകണ്ഠപുരം എരിയാ സെക്രട്ടറി വി.എൻ അഷ്റഫ്, തുടങ്ങിയവർ സംസാരിച്ചു.