കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കൃത്രിമകാൽ വിതരണം ചെയ്തു
കണ്ണൂർ : കോൺഗ്രസ് കോറളായി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കൃത്രിമകാൽ വിതരണം ചെയ്തു. ഒ.ഐ.സി.സി. ജില്ല കമ്മറ്റിമെമ്പർ കെ.പി. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കാൽ മുട്ടിന് അസുഖമായി ചികിത്സയിലായിരിക്കെ കാൽ മുട്ടിന് താഴെ മുറിച്ച് മാറ്റപ്പെട്ട കോറളായിലെ എ.ചന്ദ്രനാണ് ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ കൃത്രിമകാൽ നല്കിയത്. ടി. നാസർ അദ്ധ്യക്ഷത വഹിച്ചു. ശ്രീജേഷ് കൊയിലേരിയൻ, സി.ഭാസ്ക്കരൻ ,കെ. നാരായണൻ, സി.വിനോദ്, കെ. താജുദ്ദീൻ, എന്നിവർ സംസാരിച്ചു. സി. പ്രസാദ്, കെ. അഖിലേഷ്, ടി.രഞ്ജിത്ത്, കെ. നസീർ, ഒ.അജയകുമാർ എന്നിവർ നേതൃത്വം നല്കി