10 കുപ്പി മാഹി മദ്യവുമായി യുവാവ് ന്യുമാഹി എക്സൈസിൻ്റെ പിടിയിൽ
മാഹി : ഓണം സ്പെഷ്യൽ ഡ്രൈവിനോട നുബന്ധിച്ച് ന്യൂ മാഹി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധന നടത്തവെ എക്സൈസ് ഇൻസ്പെക്ടർ കെ.സുബിൻ രാജും പാർട്ടിയും ചേർന്ന് ചെക്ക് പോസ്റ്റിന് സമീപം ഉള്ള തുറന്ന് പ്രവർത്തിക്കാത്ത ഇൻറലിജൻസ് സ്ക്വാഡ് ക്യാമ്പ് ഓഫീസിന് മുൻവശം റോഡരികിൽ വെച്ച് നീല ഷോൾഡർ ബാഗിൽ ഒതുക്കം ചെയ്ത് കൈവശം വെച്ച 10 കുപ്പികളിലായി സൂക്ഷിച്ച 7 ലിറ്റർ പുതുച്ചേരി മദ്യവുമായി തമിഴ്നാട് മധുരൈ സ്വദേശിയായ സഞ്ജയ് ശങ്കർ എന്നയാളെ അറസ്റ്റ് ചെയ്ത് കേസ്സെടുത്തു. പാർട്ടിയിൽ AEl (ഗ്രേഡ്) മാരായ ജോർജ്ജ് ഫെർണാണ്ടസ്, പി.വി.വത്സൻ, CEO പി.ബഷീർ,WCEO വി.ഷൈനി, എന്നിവരും ഉണ്ടായിരുന്നു.