കെ എസ് ടി എ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ ധർണ നടത്തി
കണ്ണൂർ : കെ എസ് ടി എ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ ധർണ നടത്തി.കെ എസ് ടി എ സംസ്ഥാന ട്രഷറർ എ കെ ബീന ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി നിയമനത്തിനായി തസ്തിക മാറ്റിവെച്ച എയ്ഡഡ് സ്കൂളുകളിലെ മറ്റ് അധ്യാപക നിയമനങ്ങൾക്ക് ഉടൻ അംഗീകാരം നൽകണമെന്നാവശ്യ പ്പെട്ടാണ് ധർണ്ണ നടന്നത്.ജില്ലാ പ്രസിഡണ്ട് കെ പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ സി സുധീർ, കെ. രഞ്ജിത്ത്, കെ സി സുനിൽ, വി.വി. വിനോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.