ഭാരതീയ ജവാൻ കിസാൻ പാർട്ടി കണ്ണൂരിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു
കണ്ണൂർ : ഭാരതീയ ജവാൻ കിസാൻ പാർട്ടി കണ്ണൂരിൽ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കണ്ണൂർ സ്റ്റേഡിയം കോർണറിലെ നെഹ്റു പ്രതിമയ്ക്ക് സമീപം നടന്ന സദസ്സ് ദേശീയ സെക്രട്ടറി സുരേഷ് കുമാർ ഏച്ചൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി പി മോഹനൻ അധ്യക്ഷത വഹിച്ചു. ബാലൻ കെ നമ്പ്യാർ, കെ.എ. തമ്പാൻ, കെ ജയരാജൻ, രാധാകൃഷ്ണൻ മാണിക്കോത്ത്, പി സുകുമാരൻ, രാജൻ, എ വി പ്രേമരാജൻ, കെ. വൽസല, സതി, പി രാജൻ തുടങ്ങിയവർ സംസാരിച്ചു.