കണ്ണൂരിൽ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പ്രഥമശുശ്രൂഷ പരിശീലനം നൽകി
കണ്ണൂർ : റൂറൽ ജില്ലാ പോലീസ് അസോസിയേഷനും ആസ്റ്റർ മിംസ് ഹോസ്പിറ്റലുമായി സഹകരിച്ച് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്ക് പ്രഥമ ശുശ്രൂഷ പരിശീലനം സംഘടിപ്പിച്ചു.റൂറൽ ജില്ലാ പോലീസ് മേധാവി അനുജ് പലിവാൾ ഐപിഎസ് ഉദ്ഘാടനം ചെയ്തു. പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജയേഷ് ടിവി അധ്യക്ഷനായി.അഡീഷണൽ എസ്പി എം പി വിനോദ്, തളിപ്പറമ്പ് ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിൽ, കണ്ണൂർ ആസ്റ്റർ മിംസ് ലൈസൻ ഓഫീസർ നസീർ അഹമ്മദ്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ല പ്രസിഡണ്ട് എൻ വി രമേശൻ, കേരള പോലീസ് അസോസിയേഷൻ കണ്ണൂർ റൂറൽ ജില്ലാ സെക്രട്ടറി കെ പ്രിയേഷ്, ജില്ലാ കമ്മിറ്റി അംഗം സി പ്രിയേഷ് എന്നിവർ സംസാരിച്ചു. കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റൽ എമർജൻസി വിഭാഗം മേധാവി ഡോക്ടർ ജിനേഷ്, എമർജൻസി വിഭാഗം സ്പെഷലിസ്റ്റ് ഡോക്ടർ ഫാരിസ് മുഹമ്മദ് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. 150 ഓളം സേനാംഗങ്ങൾ പരിശീലനം നേടി.