നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്സ് കല്യാശ്ശേരി മേഖല സമ്മേളനം നടന്നു
കണ്ണൂർ : നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്സ് കല്യാശ്ശേരി മേഖല സമ്മേളനം നടന്നു. അരോളി ഗവ. ഹയർ സെക്കന്ററി സ്കൂളിൽ പു ക സ ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് പി പി ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം ചന്ദ്രൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ശ്രീനിവാസൻ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.മേഖലാ ജോയിന്റ് സെക്രട്ടറി ഗണേശൻ മാങ്ങാട്, ജില്ലാ ട്രഷറർ വി.ടി.കെ കണ്ടോത്ത്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സുജയ പി എം, ജലജ മാങ്ങാട്, ഉമാദേവി പയ്യന്നൂർ, ജില്ലാ കമ്മിറ്റി അംഗം കെ വി മോഹനൻ പയ്യന്നൂർ തുടങ്ങിയവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി പ്രസിഡന്റ് എം ചന്ദ്രൻ, സെക്രട്ടറി ഗണേശൻ മാങ്ങാട്, ട്രഷറർ ശ്രീനിവാസൻ പാളിയം തുടങ്ങിയവരെ തിരഞ്ഞെടുത്തു