വ്യവസായപ്രമുഖൻ കെ.പി. സുബൈർ ഹാജി അന്തരിച്ചു
കണ്ണൂർ : ജില്ലയുടെ വ്യാപാരരംഗത്ത് ദീർഘകാലം സജീവമായിരുന്ന പ്രമുഖ വ്യവസായിയും സാമൂഹ്യ പ്രവർത്തകനു മായ കെ.പി. സുബൈർ ഹാജി (82) അന്തരിച്ചു. ആദ്യകാല മലഞ്ചരക്ക് വ്യാപാരികളിൽ ഒരാളായിരുന്ന സുബൈർ ഹാജി, പ്ലൈവുഡ് ഉൾപ്പെടെയുള്ള വ്യവസായ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിത്വമായിരുന്നു. കണ്ണൂരിലെ പ്രമുഖ സ്ഥാപനമായ കെ.എം.എസ്. ട്രേഡിംഗിന്റെ പാർട്ടണർ ആയിരുന്നു അദ്ദേഹം. താവക്ക രയിലാണ് താമസം. വിശ്വാസ്യതയുടെയും സമർപ്പണത്തിന്റെ യും പ്രതീകമായിരുന്നു സുബൈർ ഹാജി, കണ്ണൂരിലെ വ്യാപാര ലോകത്ത് വളരെയധികം ബഹുമാനിക്ക പ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം.