കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട; 20 കിലോ കഞ്ചാവ് പിടികൂടി
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട. 20 കിലോ കഞ്ചാവാണ് പിടികൂടിയത്. പ്ലാറ്റ്ഫോമിന് സമീപം ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. കണ്ണൂർ ആർപിഎഫ്, ആർപിഎഫ് സ്പെഷ്യൽ ബ്രാഞ്ച്, കണ്ണൂർ റേഞ്ച് എക്സൈസ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട. ആർ പി എഫ് ഇൻസ്പെക്ടർ ഇ ജെ. വർഗീസ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.